നവകേരള സദസ്: വിളംബരഘോഷയാത്ര 11ന്
1374914
Friday, December 1, 2023 6:53 AM IST
ചങ്ങനാശേരി: നവകേരള സദസുമായി ബന്ധപ്പെട്ട് 11ന് ചങ്ങനാശേരിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. ചങ്ങനാശേരി റവന്യു ടവറില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ ബീന ജോബി, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മോഹനന് (പായിപ്പാട്), കെ.എന്‍. സുവർണകുമാരി (തൃക്കൊടിത്താനം), സുജാത സുശീലന് (കുറിച്ചി), ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) സോളി ആന്റണി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എ.കെ. വിശ്വനാഥന്, ചങ്ങനാശേരി തഹസില്‍ദാര്‍ ടി.എ. വിജയസേനനന്‍, ചങ്ങനാശേരി മുന്‍സിപ്പല്‍ സെക്രട്ടറി എല്‍.എസ്. സജി എന്നിവര്‍ പങ്കെടുത്തു.