എസ്ബി സ്കൂളില്‍ എയ്ഡ്സ് ദിനാചരണം
1374913
Friday, December 1, 2023 6:53 AM IST
ചങ്ങനാശേരി: എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എയ്ഡ്സ് ദിനാചരണം നടത്തി. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എന്‍സിസി നേവി, എന്‍സിസി ആര്‍മി എന്നീ ട്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്.
വിദ്യാലയാങ്കണത്തില്‍ തയാറാക്കിയ എയ്ഡ്സ് എംബ്ലത്തില്‍ കേഡറ്റുകള്‍ അണിനിരന്നത് വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവവും പകര്‍ന്നു. കേഡറ്റുകള്‍ തന്നെ നേതൃത്വം കൊടുത്ത് തയാറാക്കിയ എയ്ഡ്സ് എംബ്ലം വിദ്യാര്‍ഥികളുടെ സൃഷ്ടിപരതയുടെ ഉദാഹരണമായി മാറി.
സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ ദിനാചരണത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു, ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, ആന്‍സി ജോസഫ്, കെ.ഒ. ബിജുമോന്, വി.സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.