റബറിന് 250 രൂപ താങ്ങുവില ഏർപ്പെടുത്തണം: കിസാൻ ജനത
1374910
Friday, December 1, 2023 6:53 AM IST
പത്തനംതിട്ട: കടക്കെണിയിൽനിന്നും റബർ കർഷകരെ രക്ഷിക്കാൻ അടിയന്തരമായി 250 രൂപ താങ്ങുവിലെ ഏർപ്പെടുത്താൻ തയാറാകണമെന്ന് കിസാൻ ജനത പത്തനംതിട്ട ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വളത്തിന്റെ അമിത വിലയും കൂലിച്ചെലവും കാരണം റബർ കൃഷി തുടരാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
സാഹചര്യം മനസിലാക്കി താങ്ങുവില 250 രൂപയാക്കി റബർ കർഷനിൽനിന്നും റബർ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
റബർ കൃഷി ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിനു കൃഷിക്കാർ വലിയ കടത്തിലാണ്. കൃഷിക്കാരെ ദ്രോഹിക്കുന്ന സമീപനം തിരുത്താൻ സർക്കാരുകൾ തയാറാകണമെന്നും കിസാൻ ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രസു കാട്ടാമറ്റം അധ്യക്ഷത വഹിച്ചു. മുരളീധരൻ കല്ലൂപ്പാറ, രാജൻ മത്തായി, റോയി വർഗീസ്, പി.പി. ജോൺ, ബേബി തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.