ഏകദിന പണിമുടക്ക് നാളെ
1374907
Friday, December 1, 2023 6:52 AM IST
കോട്ടയം: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും ആഭിമുഖ്യത്തില്‍ നാളെ ഏകദിന പണിമുടക്ക് നടത്തും. പണിമുടക്കിനു മുന്നോടിയായി ജീവനക്കാര്‍ കോട്ടയം റീജണല്‍ ഓഫീസിനു മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. സമരം സിഎസ്ബിഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.സി. റെന്നി ഉദ്ഘാടനം ചെയ്തു.
കെജിബിഒയു ജില്ലാ പ്രസിഡന്റ് വി.എസ്. ബില്ലി ഗ്രഹാം അധ്യക്ഷത വഹിച്ചു. കെജിബിഇയു ജില്ലാ കമ്മിറ്റി അംഗം രാജേഷ് ദിവാകരന്, കെജിബിഒയു സംസ്ഥാന കമ്മിറ്റി അംഗം രമ്യാ രാജ്, ബിഇഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. ഷാ, കെജിബിഇയു ജില്ലാ സെക്രട്ടറി ആര്. ശ്രീകാന്ത്, കെജിബിഒയു ജില്ലാ സെക്രട്ടറി എം.ആര്. നിതീഷ്, സംസ്ഥാന കമ്മിറ്റി അംഗം സി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.