യൂണിയൻ ബാങ്ക് ശാഖ ഉപരോധിച്ചു
1374778
Thursday, November 30, 2023 10:53 PM IST
കൊക്കയർ: യൂത്ത് കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാരകംപുഴയിലെ യൂണിയൻ ബാങ്ക് ശാഖ ഉപരോധിച്ചു. അടിയന്തരമായി മാനേജരെ നിയമിക്കുക, തടഞ്ഞുവച്ചിരിക്കുന്ന വിദ്യാഭ്യാസ, കാർഷിക വായ്പകളും മറ്റിതര വായ്പുകളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വായ്പ യഥാസമയം ലഭിക്കാത്തതിനെത്തുടർന്ന് വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കെയാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിക് പരീത് അധ്യക്ഷത വഹിച്ചു. മുൻ കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ഓലിക്കൽ സുരേഷ്, അയൂബ്ഖാൻ കട്ടപ്ലാക്കൽ, ആൽവിൻ ഫിലിപ്പ്, മാത്യു കമ്പിയിൽ, കെ.എച്ച്. തൗഫീഖ്, ഷിബു യാത്രാക്കുഴി, ഷാഹുൽ പാറക്കൽ, ഷിജു ബോയിസ്, അർഷിദ് പി. നൗഷാദ്, നൂറുദീൻ എന്നിവർ പ്രസംഗിച്ചു.