കറുകച്ചാൽ ഉപജില്ലാ കായികമേള ; മണിമല സെന്റ് ജോർജ് ഹൈസ്്കൂളിന് ഓവറോൾ
1374777
Thursday, November 30, 2023 10:53 PM IST
മണിമല: കറുകച്ചാൽ ഉപജില്ലാ കായികമേളയിൽ 94 പോയിന്റ് നേടി മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിന് ഓവറോൾ കിരീടം നേടി. 76 പോയിന്റ് നേടി കറിക്കാട്ടൂർ സിസിഎമ്മിനാണ് രണ്ടാം സ്ഥാനം. 68 പോയിന്റ് നേടി നെടുങ്കുന്നം സെന്റ് തെരേസാസ് മൂന്നാം സ്ഥാനം നേടി.
യുപി വിഭാഗത്തിൽ 54 പോയിന്റ് നേടി കൂത്രപ്പള്ളി സെന്റ് മേരീസ് സ്കൂൾ ഒന്നാം സ്ഥാനവും
13 പോയിന്റുമായി ആലപ്ര അന്നപൂർണ യുപി സ്കൂൾ രണ്ടാമതുമെത്തി. എൽപി വിഭാഗത്തിൽ നെടുങ്കുന്നം സെന്റ് തെരേസാസ് ഒന്നാം സ്ഥാനവും കൊന്നക്കുളം സെന്റ് തോമസ് രണ്ടാം സ്ഥാനവും നേടി.
മണിമല സെന്റ് ജോർജ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന എൽപി, യുപി വിഭാഗം കായികമേള കറുകച്ചാൽ എഇഒ കെ.കെ. ഓമന ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.കെ. തോമസ് അധ്യക്ഷത വഹിച്ചു.