ബസിടിച്ച് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നു
1374773
Thursday, November 30, 2023 10:53 PM IST
മണ്ണയ്ക്കനാട്: വൈക്കം-പാലാ റോഡില്‍ മണ്ണയ്ക്കനാട് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തകര്‍ന്നു. കുമളി-വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. എതിരേ വന്ന ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നാലു തൂണുകളും ഭിത്തികളും തകർന്നുവീഴുകയും മേല്‍ക്കൂര നിലംപൊത്തുകയും ചെയ്തു.
ഏതാനും വര്‍ഷം മുന്‍പ് ഇതേ കാത്തിരിപ്പുകേന്ദ്രം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ത്തിരുന്നു. അന്ന് ആ ബസ് ഓടിച്ച ഡ്രൈവറുടെ സഹകരണത്തോടെ നാട്ടുകാര്‍ ചേര്‍ന്നാണ് കാത്തിരിപ്പുകേന്ദ്രം പുനര്നിര്മിച്ചത.്
കഴിഞ്ഞദിവസം അപകടമു ണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിച്ചതായി നാട്ടുകാര്‍ പറഞ്ഞു.