കംപ്യൂട്ടര്‍ സുരക്ഷാ ദിനത്തില്‍ ബോധവത്കരണവുമായി ലിറ്റില്‍ കൈറ്റ്സ്
1374772
Thursday, November 30, 2023 10:53 PM IST
വാകക്കാട്: ദേശീയ കമ്പ്യൂട്ടര്‍ സുരക്ഷാ ദിനത്തില്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ കംപ്യൂട്ടര്‍ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തി.
സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കുന്നതിനും കമ്പ്യൂട്ടര്‍ സുരക്ഷയെ കുറിച്ച് ഉയര്‍ന്ന അപബോധം നിലനിര്‍ത്തുന്നതിനുമാണ് നവംബര്‍ 30 കമ്പ്യൂട്ടര്‍ സുരക്ഷ ദിനമായി തിരഞ്ഞെടുത്തത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. കൈറ്റ് വഴി സ്കൂളില്‍ ലഭ്യമായിരിക്കുന്ന ആര്‍ഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ആധുനിക ലോകത്തില്‍ വിവിധ മേഖലകളില്‍ റോബട്ടുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മള്‍ട്ടിമീഡിയ പ്രസന്റേഷന് ഉപയോഗിച്ച് ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ വിവരിച്ചു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ്സ്, ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ മനു കെ. ജോസ്, ലിറ്റില്‍ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.