കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
1374766
Thursday, November 30, 2023 10:24 PM IST
പാലാ: സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് ഇടവെട്ടി ഭാഗത്ത് നെല്ലിക്കല്‍ മാര്ട്ടിന് (42), ഇടുക്കി കാരിക്കോട് കുമ്പകല്ല് ഭാഗത്ത് കല്ലിങ്കല്‍ റഹീം (39), മൂവാറ്റുപുഴ കല്ലൂര്‍ക്കാട് നാഗപ്പുഴ ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ കിരണ്‍ പി.റെജി (25) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മൂവരും ചേര്‍ന്ന് കഴിഞ്ഞദിവസം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ വച്ച് മറ്റൊരു ബസ്സിലെ കണ്ടക്ടറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസില്‍ ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് കണ്ടക്ടറെ മര്‍ദിക്കുകയും കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെ ത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവരെയും പിടികൂടുകയായിരുന്നു.