നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം യോ​​ഹ​​ന്നാ​​ന്‍ മാം​​ദാ​​ന​​യു​​ടെ പൗ​​രാ​​ണി​​ക ദേ​​വാ​​ല​​യ​​ത്തി​​ലെ പ്ര​​സി​​ദ്ധ​​മാ​​യ പു​​ഴു​​ക്കു​​നേ​​ര്‍​ച്ച​​യി​​ല്‍ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ള്‍ പ​​ങ്കു​​ചേ​​ര്‍​ന്നു.​​പ​​ള്ളി​​മു​​റ്റ​​ത്തും മൈ​​താ​​ന​​ങ്ങ​​ളി​​ലു​​മാ​​യി ഇ​​രു​​ന്ന വി​​ശ്വാ​​സി​​ക​​ള്‍ പു​​ഴു​​ക്കു​​നേ​​ര്‍​ച്ച ഭ​​ക്ഷി​​ച്ചു. പ​​ള്ളി​​പ്പ​​റ​​മ്പി​​ലെ തേ​​ക്ക​​ില​​യി​​ല്‍ നേ​​ര്‍​ച്ച വി​​ള​​മ്പു​​ന്ന ആ​​ചാ​​ര​​ത്തി​​ന് ഇ​​ക്കൊ​​ല്ല​​വും പ​​തി​​വു തെ​​റ്റി​​യി​​ല്ല.

നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ര്‍ പ​​ങ്കെ​​ടു​​ത്ത നേ​​ര്‍​ച്ച​​സ​​ദ്യ​​യി​​ല്‍ പ​​ങ്കു​​ചേ​​രാ​​ന്‍ മ​​ല​​ബാ​​റി​​ലേ​​ക്കും ഹൈ​​റേ​​ഞ്ചി​​ലേ​​ക്കും കു​​ടി​​യേ​​റി​​യ​​വ​​രും പ്ര​​വാ​​സി​​ക​​ളു​​മൊ​​ക്കെ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ദേ​​വാ​​ല​​യ​​ത്തി​​ലെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കും തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്കും ശേ​​ഷം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​കാ​​രി ഫാ. ​​വ​​ര്‍​ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ നേ​​ര്‍​ച്ച ആ​​ശീ​​ര്‍​വ​​ദി​​ച്ചു.

ഫ​​ല​​മൂ​​ലാ​​ദി​​ക​​ളും മാം​​സ​​വും ചേ​​ര്‍​ത്തു​​ള്ള നേ​​ര്‍​ച്ച ആ​​രോ​​ഗ്യ​​സൗ​​ഖ്യ​​ദാ​​യ​​ക​​മാ​​ണെ​​ന്ന് കാ​​ല​​ങ്ങ​​ളാ​​യി വി​​ശ്വ​​സി​​ക്കു​​ന്നു. വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ല്‍​നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 650 ഓ​​ളം വോ​​ള​​ണ്ടി​​യ​​ര്‍​മാ​​ര്‍ കു​​ട്ട​​ക​​ളി​​ല്‍ നി​​ന്നും നേ​​ര്‍​ച്ച​​പ്പു​​ഴു​​ക്ക് തേ​​ക്കി​​ല​​യി​​ല്‍ പ​​ക​​ര്‍​ന്നു​​ന​​ല്‍​കി. ഡി​​സം​​ബ​​ര്‍ മൂ​​ന്നി​​ന് കൊ​​ടി​​യി​​റ​​ക്കോ​​ടെ തി​​രു​​നാ​​ള്‍ സ​​മാ​​പി​​ക്കും.