ആന്റി ഡ്രഗ്സ് കാമ്പയിനുമായി ലയൺസ് ക്ലബ്
1374716
Thursday, November 30, 2023 8:01 AM IST
കോട്ടയം: ലയണ്‍സ് ഡിസ്ട്രിക്ട് 318ബിയും മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്സും സംയുക്തമായി തെരഞ്ഞെടുത്ത കോളജുകളിലും ഹൈസ്കൂളുകളിലും കളറിംഗ് ദി ലൈവ്സ് ഓഫ് യൂത്ത് എന്ന പേരില്‍ നാലു മാസം നീണ്ടുനില്‍ക്കുന്ന ആന്റി ഡ്രഗ്സ് കാമ്പയിന് നടത്തും. സംസ്ഥാന തല ഉദ്ഘാടനം ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു കാഞ്ഞിരപ്പള്ളി അമല്‍ജോതി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്ചെയര്മാന് ജോണി കുരുവിള, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ. കോശി തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത മാര്‍ച്ച് 31 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ‘’നോ ടു ഡ്രഗ്സ്’’ എന്ന വാക്കത്തോണ്‍, ഹാക്കത്തോണ്‍, കലാമത്സരങ്ങള്‍, സ്പോര്‍ട്സ് മത്സരങ്ങള്‍, മയക്കുമരുന്നു ഉപയോഗത്തിന് എതിരെ ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തും. ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘’നോ ടു ഡ്രഗ്സ്’’ എന്ന വിഷയത്തെ ആസ്പദമാക്കി സിനിമാ സംവിധായകന് എം.എ. നിഷാദ് ജൂറി ചെയര്‍മാനായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനുശേഷം ചിത്രീകരിച്ച 10 മിനിറ്റില്‍ കവിയാത്ത ചിത്രങ്ങളാണ് മത്സരത്തിന് അയയ്ക്കേണ്ടത്. മികച്ച ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു ലക്ഷം രൂപ-അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും. മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത്, മികച്ച നടന്, മികച്ച നടി എന്നീ പുരസ്കാരങ്ങളും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 31. ചിത്രങ്ങള്‍ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും [email protected]. പത്രസമ്മേളനത്തില്‍ ഡോ. ബിനോ ഐ. കോശി, വിനീഷ് മോഹന്‍, വര്‍ഗീസ് പനയ്ക്കല്‍, സന്തോഷ് വര്‍ഗീസ്, സി.യു. മത്തായി എന്നിവര്‍ പങ്കെടുത്തു.