വൈക്കത്തഷ്ടമി ഇന്ന്
1374710
Thursday, November 30, 2023 8:01 AM IST
വൈക്കത്തഷ്ടമി ഏഴാം ഉത്സവദിനമായ ഇന്ന് രാവിലെ എട്ടിന് ശ്രീബലി, 11ന് കീഴൂർ മധുസൂദന കുറുപ്പിന്റെ പഞ്ചവാദ്യം, തേരോഴി രാമ കുറുപ്പിന്റെ പഞ്ചാരിമേളം. 11.30 മുതൽ 1.30 വരെ സംഗീതസദസ്. ഉച്ചകഴിഞ്ഞ് 1.30ന് വിൽപ്പാട്ട്. 2.30 മുതൽ 3.30വരെ തിരുവാതിര. നാലിന് ലയ തരംഗം. അഞ്ചിന് കാഴ്ചശ്രീബലി, ആറിന് തിരുവാതിര, 6.30ന് പൂത്താലം വരവ്. ഏഴിന് നൃത്തനൃത്ത്യങ്ങൾ, 7.30ന് ഭക്തി ഗാനസുധ, എട്ടിന് ജുഗൽ ബന്ദി , ഒന്പതിന് ഭക്തി ഗാനമേള, 11ന് ഋഷഭവാഹനമെഴുന്നള്ളിപ്പ്, ഒന്നിന് വെടിക്കെട്ട്.
ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്ന്
വൈക്കം: വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് ഇന്നു നടക്കും . രാത്രി 11നാണ് ചടങ്ങ്. ഭഗവാൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്കു ദർശനം നൽകുന്നുവെന്നു വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും.
ഗജവീരൻമാരും സ്വർണക്കുടകളും, മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും അകമ്പടിയാകും. നാദസ്വരം, പരുക്ഷവാദ്യം, പഞ്ചാരി മേളം, ചെണ്ട, ഘട്ടിയം എന്നീ വാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ടു മണിക്കൂർ ഉണ്ടാകും. വൈക്കം ഷാജിയും വൈക്കം സുമോദുമാണ് നാദസ്വരം ഒരുക്കുന്നത്.