യാത്രയയപ്പ് നൽകി
1374709
Thursday, November 30, 2023 8:01 AM IST
കല്ലറ: ദീര്‍ഘകാലം കല്ലറയിൽ മികച്ച സേവനം ചെയ്ത കൃഷി ഒഫീസര്‍ ജോസഫ് ജെഫ്രിക്ക് യാത്രയയപ്പ് നല്കി. പഞ്ചായത്തു പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുതിര്‍ന്ന കര്‍ഷകര്‍ കൃഷി ഓഫീസറെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.കെ. ഉത്തമന്, ജോയി കല്പകശേരി, വി.കെ. ശശികുമാര്‍, കെ.ടി. സുഗുണന്, ഫീലേന്ദ്രന്, ചെല്ലപ്പന് പറവന്തുരുത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.