ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു
1374708
Thursday, November 30, 2023 8:01 AM IST
പെരുവ: വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. അവർമ ചെമ്മനത്തിൽ പി.കെ. ശശി(58) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തിൽ ഓട്ടം പോയി വരുന്ന വഴിയാണ് സംഭവം. ഉടൻതന്നെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പെരുവ സ്റ്റാൻഡിലെ കാർ ഡൈവറായിരുന്ന ശശിയുടെ വാഹനത്തിലാണ് മുളക്കുളം പഞ്ചായത്തിൽ ദീർഘകാലം വിവിധ പത്രങ്ങൾ കടുത്തുരുത്തിയിൽനിന്നും എത്തിച്ചിരുന്നത്. നാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ ബിനു തിരുവാങ്കുളം ചക്കുപ്പറമ്പിൽ കുടുംബാംഗം. മക്കൾ കാർത്തിക (എറണാകുളം എയർപോർട്ടിൽ വിദ്യാർഥി), മാളവിക (വിദ്യാർഥിനി സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ).