വാർഷികം നടത്തി
1374707
Thursday, November 30, 2023 8:00 AM IST
ചെമ്മനാകരി: ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ 30-ാമത് വാർഷികം ബിസിഎഫ് സ്ഥാപകൻ ഡോ. കുമാർ ബാഹുലേയൻ ഉദ്ഘാടനം നടത്തി. ബിസിഎഫ് ചെയർമാനും ന്യൂറോളജിസ്റ്റുമായ ഡോ.കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.
ബിസിഎഫ് ബോർഡ് അംഗം പി.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ബിസിഎഫ് മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ, ബിസിഎഫ് ബോർഡ് മെംബർമാരായ ഡോ. അനു തോമസ്, പി. കമലാസനൻ, ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശി എം.എം. വർഗീസ്, കെ.പി. ശിവജി , ചെറിയാൻ മാത്യു, വി.എൻ. ഹരീന്ദ്രനാഥ്, ബൈജു തുടങ്ങിയവർ സംബന്ധിച്ചു.
ആശുപത്രിയുടെ കോർപറേറ്റ് വീഡിയോയുടെ ഉദ്ഘാടനം ഡോ. കുമാർ ബാഹുലേയനും ഭാര്യ ഡോ. ഇന്ദിരകർത്തയും ചേർന്ന് നിർവഹിച്ചു. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികളും നടന്നു.