കുറിഞ്ഞി- കണ്ടമംഗലം റോഡ് നാടിന് സമര്‍പ്പിച്ചു
1374703
Thursday, November 30, 2023 8:00 AM IST
ചങ്ങനാശേരി: ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കുറിച്ചി പഞ്ചായത്തിലെ കുറിഞ്ഞി-കണ്ടമംഗലം റോഡ് നാടിനു സമര്‍പ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് അധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി, പഞ്ചായത്ത് അംഗങ്ങളായ ബിജു എസ്. മേനോന്, ബി.ആര്. മഞ്ജിഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എന്‍. മുരളീധരന് നായര്‍, അഗസ്റ്റിന് കെ. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.