ചീപ്പുങ്കൽ - മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു
1374701
Thursday, November 30, 2023 8:00 AM IST
കുമരകം: ഒരു മാസമായി കരീമഠം, മണിയാപറമ്പ് പ്രദേശവാസികൾക്ക് ഏറെ യാത്രാക്ലേശത്തിനു കാരണമായി നിർത്തിവച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു.
വള്ളവും ബോട്ടുമായി കൂട്ടിയിടിച്ച് അനശ്വര എന്ന സ്കൂൾ വിദ്യാർഥിനി വള്ളത്തിൽനിന്ന് തെറിച്ചു വീണ് മുങ്ങി മരിച്ചതിനെത്തുടർന്നാണ് എസ് 49-ാം നമ്പർ ചീപ്പുങ്കൽ-മണിയാപറമ്പ് ബോട്ട് സർവീസ് നിർത്തിയത്. ബോട്ടിന്റെ അറ്റകുറ്റപ്പണികളും പെയ്ന്റിംഗും പൂർത്തിയായെങ്കിലും ബോട്ട് സർവീസ് നടത്തുന്ന റൂട്ടിന് അനുമതി തുറമുഖ വകുപ്പിൽനിന്നു ലഭിക്കാൻ വൈകിയതാണ് സർവീസ് പുനരാരംഭിക്കാൻ തടസമായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്ന് മുഹമ്മ സ്റ്റേഷൻമാസ്റ്റർ ഷാനവാസ് ഖാൻ അറിയിച്ചു.