ച​ങ്ങ​നാ​ശേ​രി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്കെ​തി​രേ പോ​ക്‌​സോ കോ​ട​തി​യു​ടെ ച​രി​ത്ര വി​ധി. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക്രൈം 1586/21, ​പോ​ക്‌​സോ പ്ര​കാ​ര​മു​ള്ള കേ​സി​ലാ​ണ് ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ (പോ​ക്‌​സോ ) ജ​ഡ്ജി പി.​എ​സ്. സൈ​മ വി​ധി പ്ര​സ്താ​വി​ച്ച​ത്.

മാ​ട​പ്പ​ള്ളി അ​ഴ​കാ​ത്തു​പ​ടി ക​ട​ന്തോ​ട് ജോ​ഷി ചെ​റി​യാ​നെ (39)യാ​ണ് ശി​ക്ഷി​ച്ച​ത്. വി​വി​ധ സെ​ക്‌​ഷ​നു​ക​ള്‍ പ്ര​കാ​രം പ്ര​തി​ക്ക് 80 വ​ര്‍ഷം ക​ഠി​ന​ത​ട​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ചു. ജീ​വ​പ​ര്യ​ന്തം മ​ര​ണം വ​രെ​യാ​ണെ​ന്ന് വി​ധി​യി​ല്‍ കോ​ട​തി പ്ര​ത്യേ​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ 6,50,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ​ത്തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം ആ​റ​ര​വ​ര്‍ഷം അ​ധി​കത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. പി​ഴ​യ​ട​ച്ചാ​ൽ ആ ​തു​ക അ​തി​ജീ​വി​ത​യ്ക്കു ന​ല്‍കും.

കൂ​ടാ​തെ അ​തി​ജീ​വി​ത​യ്ക്ക് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍വീ​സ് അ​ഥോ​റി​ട്ടി​യി​ല്‍നി​ന്നു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 36 സാ​ക്ഷി​ക​ളെ​യും 42 പ്ര​മാ​ണ​ങ്ങ​ളും ഹാ​ജ​രാ​ക്കി. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ച്ച​ത് ച​ങ്ങ​നാ​ശേ​രി ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ര്‍. ശ്രീ​കു​മാ​ര്‍, തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ഇ. ​അ​ജീ​ബ്, കോ​ട​തി ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ എ​എ​സ്‌​ഐ സു​പ്രി​യ കെ. ​ക​വി​ത എ​ന്നി​വ​രാ​ണ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ.​പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.