എംജി യൂണിവേഴ്സിറ്റി സിലബസ് രൂപീകരണ ശില്പശാല ആരംഭിച്ചു
1374698
Thursday, November 30, 2023 8:00 AM IST
ചങ്ങനാശേരി: എംജി സര്‍ലകലാശാലയില്‍ ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ ആനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ പ്രോഗ്രാമുകളുടെ സിലബസ് രൂപീകരണ ശില്പശാല സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ആരംഭിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍.കെ. ലീനസ്, തോമസ് ജോസഫ്, ജീന്‍ സെബാസ്റ്റ്യന്‍, ആല്വിന് ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. തോംസണ്‍ കെ. അലക്സിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. വിവിധ കോളജുകളില്‍ നിന്നുള്ള വിദഗ്ധരായ നൂറ്റിയിരുപതോളം അധ്യാപകര്‍ അഞ്ചുദിവസം നീളുന്ന ക്യാമ്പില്‍ പങ്കെടുക്കും. വരുംവര്‍ഷങ്ങളില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്. ശില്പശാല ഡിസംബര്‍ നാലിനു സമാപിക്കും.