പാലം പുനര്‍നിര്‍മിക്കാന്‍ 12 ലക്ഷം രൂപ
1374529
Thursday, November 30, 2023 12:59 AM IST
അന്തീനാട്: കരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അന്തിനാട് -ഏഴാച്ചേരി റോഡില്‍ തകര്‍ന്ന കലുങ്ക് പുനര്‍ നിര്‍മിക്കുന്നതിന് 12 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം തകര്‍ന്ന കലുങ്ക് സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കുന്നതിന് കരൂര്‍ പഞ്ചായത്ത് അസി. എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും സാങ്കേതിക നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ കാലതാമസം വരുന്നതുവരെയുള്ള താത്കാലിക സംവിധാനത്തോട് ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
അന്തിനാട് പള്ളി വികാരി ഫാ. ജോജോ കിഴക്കേഅരഞ്ഞാണിയില്‍, ശാന്തിനിലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോസഫ്, കുര്യാച്ചന് പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേല്‍, എം.പി. രാമകൃഷ്ണന് നായര്‍, സിജോ പ്ലാത്തോട്ടം, ടോമി കോനുള്ളില്‍, അഗസ്റ്റിന് കോലത്ത്, ജോമോന് പൂവത്തോലി, ജിജി പെരുമറ്റം, സോജന് കാണ്ഡത്തില്‍, സുരേഷ് നീലകണ്ഠന്, ജോസ് കുന്നുംപുറം, സന്തോഷ് കാഞ്ഞമറ്റം തുടങ്ങിയവരും മെംബര്ക്കൊപ്പമുണ്ടായിരുന്നു.