പാലാ രൂപത ബൈബിള്‍ കണ്വന്ഷന്: പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു
1374528
Thursday, November 30, 2023 12:59 AM IST
പാലാ: ബൈബിള്‍ കണ്വന്ഷന് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം ഇന്നലെ വൈകുന്നേരം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നിർവഹിക്കുകയായിരുന്നു ബിഷപ്.
നമ്മുടെ ചിന്തകളും വികാരങ്ങളും പ്രാര്‍ഥനകളും സ്വര്‍ഗംവരെ എത്തണം. ദൈവത്തെ മുഖാമുഖം കാണാനുള്ള അവസരമാണ് ബൈബിള്‍ കണ്വന്ഷന്. ചുറ്റുമുള്ളവര്‍ക്ക് അതിന്റെ അംശം പങ്കുവയ്ക്കണം.
ദൈവവചനത്തിന്റെ പഠനവും പകര്‍ത്തലും പ്രഘോഷണവും വഴി മാത്രമേ ലോകത്തിന്റെ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കൂ.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളാകുന്ന വിഗ്രഹങ്ങളെ ഉപേക്ഷിച്ച് ആത്മീയചൈതന്യത്താല്‍ നിറയണമെന്നും ബിഷപ് പറഞ്ഞു.
പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ജോണിച്ചന് കൊട്ടുകാപ്പള്ളി, പോള്‍സണ്‍ പൊരിയത്ത്, ഷാജി ഇടത്തിനകത്ത്, സെബാസ്റ്റ്യന്‍ കുന്നത്ത്, തോമസുകുട്ടി വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഡിസംബര്‍ 19 മുതല്‍ 23 വരെയാണ് കണ്വന്ഷന്.