ആനക്കല്ല് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് സർക്കാരിന് എതിരേയുള്ള വിധിയെഴുത്ത്: ആന്റോ ആന്റണി
1374527
Thursday, November 30, 2023 12:59 AM IST
കാഞ്ഞിരപ്പള്ളി: ഡിസംബർ 12ന് നടക്കുന്ന ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ധൂർത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് ആന്റോ ആന്റണി എംപി.
ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്തിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. എൽഡിഎഫ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾക്ക് ഉദാഹരണമാണ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന റബർ വിലസ്ഥിരത പദ്ധതിയിൽനിന്ന് ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് നേതാക്കളായ പി.എ. ഷെമീർ, പ്രഫ റോണി കെ. ബേബി, വി.എസ്. അജ്മൽ ഖാൻ, ജോയ് മുണ്ടാംപള്ളി, സിബി നമ്പുടാകം, ബിജു പത്യാല, ടി.എം. ഹനീഫ, സുനിൽ തേനംമാക്കൽ, രാജു തേക്കുംതോട്ടം, രഞ്ജു തോമസ്, നിബു ഷൗക്കത്ത്, കെ.എസ്. നാസർ കോട്ടവാതിൽക്കൽ, ഷാജി പെരുന്നെപ്പറമ്പിൽ, ഒ.എം. ഷാജി, ജോസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.