ജില്ലയിലെ മികച്ച കാർഷിക പഞ്ചായത്തായ എലിക്കുളത്തിന് അനുമോദനം
1374526
Thursday, November 30, 2023 12:59 AM IST
എലിക്കുളം: ജില്ലയിലെ മികച്ച കാർഷികപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട എലിക്കുളത്തിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം. പഞ്ചായത്ത് നടപ്പാക്കിയ കാർഷികപദ്ധതികളുടെ മികവ് പരിഗണിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അൻപതേക്കറോളം വരുന്ന കാപ്പുകയം പാടശേഖരത്തെ നെൽകൃഷി, തരിശായ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കാർഷിക ഗ്രൂപ്പുകൾ, കർഷകക്കൂട്ടായ്മയായ എലിക്കുളം നാട്ടുചന്ത, കൂരാലി ഫെയ്സ് തുടങ്ങിയ വിവിധ പദ്ധതികളാണ് കൃഷിവകുപ്പിന്റെ സഹകരണത്തോടെ എലിക്കുളത്ത് നടപ്പാക്കിയത്.
പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന കിസാൻ മേളയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ ഏബ്രഹാം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിക്ക് പുരസ്കാരം നൽകി.