മണ്ണാറപ്പാറ പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
1374425
Wednesday, November 29, 2023 7:15 AM IST
കുറുപ്പന്തറ: മണ്ണാറപ്പാറ പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിനു നാളെ കൊടിയേറും. രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30നു പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു സ്വീകരണം, കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുര്‍ബാന-മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഡിസംബര്‍ ഒന്നിനു രാവിലെ ആറിനും ഏഴിനും എട്ടിനും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന.
രാത്രി 6.30നു കലാസന്ധ്യ. രണ്ടിനു രാവിലെ ആറിനും ഏഴിനും എട്ടിനും 9.30നും 10.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിനു വിശുദ്ധന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. തുടർന്ന് വിവിധ കുരിശുപള്ളികളില്‍ നിന്നും പ്രദക്ഷിണം. രാത്രി 6.30നു പഞ്ചപ്രദക്ഷിണ സംഗമം, ഏഴിനു റംശാ പ്രാര്‍ഥന, തിരുനാള്‍ സന്ദേശം, പട്ടണ പ്രദക്ഷിണം.
മൂന്നിനു പുലര്‍ച്ചെ 5.45നും 7.30നും 9.30നും 11നും വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാള്‍ റാസ- ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 5.30നു പട്ടണ പ്രദക്ഷിണം, രാത്രി ഏഴിനു ഭക്തിഗാനമേള.
നാലിനു രാവിലെ 5.45നു വിശുദ്ധ കുര്‍ബാന- വികാരി ഫാ. ജോസ് വള്ളോംപുരയിടത്തില്‍. തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം, 7.15നും 8.15നും 9.15നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, 5.30നു വിശുദ്ധന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും. തുടർന്ന് കൊടിയിറക്കല്‍.