സിജെഎമ്മിനെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി നടപടി
1374424
Wednesday, November 29, 2023 7:15 AM IST
കോട്ടയം: അഭിഭാഷക പ്രതിഷേധത്തിനിടെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റി(സിജെഎം)നെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി നടപടി.
കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റടക്കമുള്ളവര്ക്കെതിരേ ഡിവിഷന് ബെഞ്ചാണ് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരേയാണ് നടപടി. അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.