ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ മഹാധര്‍ണ നടത്തി
1374421
Wednesday, November 29, 2023 7:15 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ- കര്‍ഷക ദ്രോഹ- ജനദ്രോഹ നയങ്ങള്‍ക്കെതിരേ തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ മഹാധര്‍ണ നടത്തി.
രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെ മുന്നിലും മൂന്നു ദിവസമായി നടന്നുവരുന്ന മഹാധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു സംയുക്ത ട്രേഡ് യൂണിയന്, കര്‍ഷക-കര്‍ഷക തൊഴിലാളികള്‍ സംഘടിപ്പിച്ച മഹാധര്‍ണ കേരള കര്‍ഷക യൂണിയന്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കണ്‍വീനര്‍ വി.പി. കൊച്ചുമോന്, റെജി സക്കറിയ, പി.ജെ. വര്‍ഗീസ്, കെ.എം. രാധാകൃഷ്ണന്, പി.എം. പ്രഭാകരന്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ഒ.പി.എ. സലാം, പി.കെ. കൃഷ്ണന്, ജോണ്‍ വി. ജോസഫ്, ഇ.എന്‍. ദാസപ്പന്, ജോണിക്കുട്ടി. ടി.ജെ. ജോണിക്കുട്ടി, എ.ജി. അജയകുമാര്‍, സന്തോഷ് കല്ലറ, മാത്തച്ചന് പ്ലാത്തോട്ടം, ഡാന്‍ കൂനാനിക്കല്‍, ഖലീല്‍ റഹ്മാന്, എം.കെ. ദിലീപ്, ടി.വി. ബേബി, റഷീദ് കോട്ടപ്പള്ളി, ജോസ് കുറ്റിയാനിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.