പള്ളിയില്‍ മോഷണശ്രമം: ഒരാള്‍ അറസ്റ്റില്‍
1374419
Wednesday, November 29, 2023 7:15 AM IST
കോട്ടയം: പൂമറ്റം സെന്റ് ആന്റണീസ് പള്ളിയില്‍ മോഷണത്തിനു ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പന്തറ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന തലശേരി കേളൂര്‍ കുന്നുപറമ്പ് ജോര്‍ജിനെ (56) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം പള്ളിയില്‍ അതിക്രമിച്ചു കയറി പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന നേര്ച്ചപ്പെട്ടിയില്നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസില്‍ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് വൈക്കം, കുമരകം, വിയ്യൂര്‍, നോര്‍ത്ത് പറവൂര്‍ എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസ് നിലവിലുണ്ട്.