കള്ള പ്രചാരണം എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം: മോന്‍സ് ജോസഫ്
1374418
Wednesday, November 29, 2023 7:15 AM IST
കിടങ്ങൂര്‍: യുഡിഎഫ്- ബിജെപി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ നിരന്തരമായി കള്ളപ്രചാരണം നടത്തുന്ന എല്‍ഡിഎഫിന്റെ വിലകുറഞ്ഞ സമീപനം ഇടതുപക്ഷ മുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗവും കിടങ്ങൂര്‍ ഡിവിഷന് ബ്ലോക്ക് മെംബറുമായ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ടിന് കിടങ്ങൂര്‍ മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്കാന് പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. ഷോണി പുത്തൂര്‍, ജോബി ചിറത്തറ, സണ്ണി മ്ലാവില്‍, സാജു കാരാമയില്‍ -വൈസ്പ്രസിഡന്റുമാര്‍, രാജേഷ് തിരുമല -ട്രഷറര്‍, ദീപു തോമസ് തേക്കുംകാട്ടില്‍ -ഓഫീസ് ചാര്‍ജ്, ലിബിന് കെ.എസ്., ജോബി ഇളമ്പാശേരില്‍, ജോസ് മാവേലി, ശിവന്‍കുട്ടി കാവുന്തേടത്ത് -ജനറല്‍ സെക്രട്ടറിമാര്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍, പി.ടി. ജോസ് പാരിപ്പള്ളി, സാബു ഒഴുങ്ങാലില്‍, കുഞ്ഞുമോന് ഒഴുകയില്‍, ജോയിസി കാപ്പന്, സുനില്‍ ഇല്ലിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.