അതിരമ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ഭർതൃപിതാവും അറസ്റ്റിൽ
1374415
Wednesday, November 29, 2023 7:15 AM IST
ഏറ്റുമാനൂർ: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ.
ഭർത്താവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവലയ്ക്കു സമീപം പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോളെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയ സംഭവത്തിലാണ് അനിലിന്റെ പിതാവ് വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഏഴിന് രാവിലെയാണ് ഷൈമോളെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
എട്ടിനുതന്നെ അനിലിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഷൈമോൾ ക്രൂരപീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.