തൂവാനിസ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കണ്വന്ഷന്
1374413
Wednesday, November 29, 2023 7:15 AM IST
കോതനല്ലൂര്‍: തൂവാനിസ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു ബൈബിള്‍ കണ്വന്ഷന് നടത്തും. ദിവസവും രാവിലെ 9.30ന് ജപമാലയോടെ ആരംഭിച്ചു വൈകുന്നേരം നാലിനു സമാപിക്കും.
വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.
ഒന്നിനു രാവിലെ കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ടിന്റെ കാര്‍മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ ആദ്യദിനത്തിലെ വചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. 11.45ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കണ്വന്ഷന് ഉദ്ഘാടനവും നടത്തും.
രണ്ടിനു വചനശുശ്രൂഷകള്‍ക്ക് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 11.45നു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
മൂന്നിനു രാവിലെ 10നു അതിരൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഷെക്കെയ്ന മിനിസ്ട്രി എംഡി ബ്രദര്‍ സന്തോഷ് കരുമാത്ര വചനശുശ്രൂഷ നയിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ അഭിഷേക ആരാധന നടത്തും. 3.30ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമാപനാശീര്‍വാദം നല്‍കുമെന്ന് തൂവാനിസ ഡയറക്ടര്‍ ഫാ. റെജി മുട്ടത്തില്‍ അറിയിച്ചു.