പൂത്താലം വർണാഭമായി
1374411
Wednesday, November 29, 2023 7:15 AM IST
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് കെപിഎംഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂത്താലം വർണാഭമായി. കെപിഎംഎസ് വൈക്കം യൂണിയൻ ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച പൂത്താലം വലിയകവല, കെഎസ്ആർടിസി, ബോട്ടുജെട്ടി, കച്ചേരിക്ക വല വഴി വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രവേശിച്ചു. വാദ്യമേളം, മുത്തുക്കുടകൾ തുടങ്ങിയവ പൂത്താലത്തിന് മിഴിവേകി.
യൂണിയൻ പ്രസിഡന്റ് അശോകൻ കല്ലിപ്പള്ളി, സെക്രട്ടറി കെ.പി. ഹരി, ഖജാൻജി എം.കെ.രാജു , സംസ്ഥാനകമ്മറ്റി അംഗം വി.കെ.രാജപ്പൻ, ജില്ലാ പ്രസിഡന്റ് വി.കെ. സോമൻ , പി.പി.കുഞ്ഞൻ, ഷാജി ഉല്ലല , ശകുന്തള രാജു, ഗീതാ പുരുഷൻ, ഉല്ലല രാജു തുടങ്ങിയവർ നേതൃത്വം നൽകി.