ഡോ. ആസ്താസ് ഇഎന്‍ടി & അലര്‍ജി ക്ലിനിക് ഉദ്ഘാടനം ചെയ്തു
1374404
Wednesday, November 29, 2023 7:15 AM IST
ചങ്ങനാശേരി: അരമനപ്പടിക്കല്‍ ഡോ. ആസ്താസ് ഇഎന്‍ടി ആന്‍ഡ് അലര്‍ജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. സിഎസ്ഐ പള്ളി വികാരി റവ. ജിജി ജോണ്‍ ജേക്കബ് ആശീര്‍വാദം നിര്‍വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഉഷ ഷാജി, വിനോദ് പണിക്കര്‍, ജസ്റ്റിന് ബ്രൂസ്, സിറിയക് കുട്ടംപേരൂര്‍, ഡോ. ചിച്ചു മേരി കുരുവിള, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് അന്ന സാമുവല്‍, ഡോ. ജോര്‍ജി ജോര്‍ജ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.