തീക്കോയി ടീമിന് വിജയം
1374275
Wednesday, November 29, 2023 12:58 AM IST
തീക്കോയി: പിതൃവേദി- ചെറുപുഷ്പ മിഷന് ലീഗ് തീക്കോയി യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തീക്കോയി ടീം എം. ഇ മാത്യു മുതുകാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5001 രൂപയും നേടി .
കെ.സി. കുര്യന് കൊച്ചുകോട്ട് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 4001 രൂപയും കരസ്ഥമാക്കി പെരിങ്ങളം ടീം രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് തീക്കോയി സെന്റ് മേരീസ് ഫൊറോനാപള്ളി വികാരി ഫാ. തോമസ് മേനാച്ചേരി ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു കാടന്‍ കാവില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് മുത്തനാട്ട്, യൂണിറ്റ് പ്രസിഡന്റ് ജോസ്ബിന്‍ കടപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.