സ്വീകരണം നല്കി
1374274
Wednesday, November 29, 2023 12:55 AM IST
പാലാ: ഭരണങ്ങാനം സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉണ്ണി കുളപ്പുറത്തെ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഭാരവാഹികള്‍ ആദരിച്ചു.
പ്രസിഡന്റ് രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മൈലാടൂര്‍, സോമശേഖരന്‍ തച്ചെട്ട്, കെ.കെ. രാജന്,വി.എം.അബ്ദുള്ള ഖാന്, ബൈജു കൊല്ലംപറമ്പില്‍, പരമേശ്വരന് നായര്‍ പുത്തൂര്‍, ബേബി വലിയകുന്നത്ത്, വിനയ കുമാര്‍ മാനസ, അയിഷ ജഗദീഷ്, ഫിലിപ്പ് ഓടക്കല്‍, ജോണിച്ചന് എന്നിവര്‍ നേതൃത്വം നല്കി. ഉണ്ണി കുളപ്പുറം മറുപടി പ്രസംഗം നടത്തി.