സാമൂഹ്യപ്രതിബദ്ധതയുടെ പുതിയ പാഠം പകര്‍ന്ന് പ്രവിത്താനം സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍
1374272
Wednesday, November 29, 2023 12:55 AM IST
പ്രവിത്താനം: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് ക്ലബ് അംഗങ്ങള്‍ തങ്ങള്‍ പഠിച്ച പാഠങ്ങള്‍ സമൂഹത്തിനു പകര്‍ന്നു നല്കി മാതൃകയാകുന്നു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ക്ലബ് അംഗങ്ങളാണ് തങ്ങളുടെ പ്രൊജക്ട് രൂപകല്പനയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചത്.
സൈബര്‍ സുരക്ഷയെക്കുറിച്ചും ഇന്റര്‍നെറ്റ്- മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി തങ്ങളുടെ മക്കള്‍ വിശദീകരിച്ച് തന്നപ്പോള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചതായി മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു.
ക്ലബ് അംഗങ്ങള്‍ സ്വയം രൂപകല്പന ചെയ്ത ഗെയിമുകളുമായി സമീപ സ്കൂളുകളിലെ ഇളം തലമുറക്കാരെ തേടി ചെന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും അതു വ്യത്യസ്തമായ ഒരു അനുഭവമായി.
സ്കൂളില്‍ നടന്ന പുരാവസ്തു പ്രദര്‍ശനത്തിന്റെ ഡോക്യുമെന്റേഷന് കുട്ടികള്‍ തയാറാക്കി അവതരിപ്പിച്ചത് പ്രശംസനീയമായ രീതിയിലായിരുന്നു.