സ്കൂൾ സന്ദർശിച്ചു
1374270
Wednesday, November 29, 2023 12:55 AM IST
അരുവിത്തുറ: ഐഎസ്ആർഒ സീനിയർ സയൻറിസ്റ്റും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. ഗിരീഷ് ശർമ്മ തന്റെ മാതൃവിദ്യാലയമായ അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂൾ സന്ദർശിച്ചു.
കഴിഞ്ഞ എൽഎസ്എസ് പരീക്ഷയിൽ വിജയികളായ 15 കുട്ടികളെയും ഈ വർഷം നടന്ന കലാകായിക പ്രവൃത്തി പരിചയ ശാസ്ത്രമേളകളിൽ വിജയികളായവരേയും ആദരിക്കുന്ന ചടങ്ങിലാണ് ഡോ. ഗിരീഷ് ശർമ്മ പങ്കെടുത്തത്.
അരുവിത്തുറ സെന്റെ് ജോർജ് കോളജ് പ്രഫ. റവ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഡോ. ഗിരീഷ് ശർമ്മ മുഖ്യ പ്രഭാഷണം നടത്തി.
ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ശ്രീകല ടീച്ചർ വിജയികൾക്ക് അവാർഡു നല്കി. സ്കൂൾ ഈ വർഷം തയാറാക്കിയ കൈപ്പുസ്തകം വാർഡു കൗൺസിലർ ലീന ജയിംസ് പ്രകാശനം ചെയ്തു.