സി.പി. ചന്ദ്രന്‍നായര്‍ പ്രസിഡന്റ്, തോമസ് ഉഴുന്നാലില്‍ വൈസ് പ്രസിഡന്റ്
1374269
Wednesday, November 29, 2023 12:55 AM IST
പാലാ: അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റായി സി.പി.ചന്ദ്രന്‍നായര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് ഉഴുന്നാലില്‍ വിജയിച്ചു. കേരള കോണ്‍ഗ്രസ്-എം അംഗത്തെയാണ് തോമസ് ഉഴുന്നാലില്‍ പരാജയപ്പെടുത്തിയത്. 13 അംഗ ഭരണസമിതിയില്‍ തോമസ് ഉഴുന്നാലിക്ക് എട്ടു വോട്ടു ലഭിച്ചു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ സി.പി.ചന്ദ്രന് നായര്‍ വീണ്ടും പ്രസിഡന്റാായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വൈസ് പ്രസിഡന്റ്് സ്ഥാനത്തിനായി തെരഞ്ഞെടുപ്പ് വേണ്ടി വന്നു. തോമസ് ഉഴുന്നാലിക്ക് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളുടെയും സിപിഐയുടെ മുന്‍ നഗരസഭ കൗണ്‍സിലറായ സി.പി.ചന്ദ്രന് നായരുടെയും വോട്ട് ലഭിച്ചു.
20 വര്‍ഷമായി അര്‍ബന്‍ ബാങ്ക് ഭരണ സമിതി അംഗമായ തോമസ് ഉഴുന്നാലില്‍ കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗവും രാമപുരം വൈഎംസിഎ പ്രസിഡന്റുമാണ്.
ഭരണ സമിതി അംഗങ്ങളായി സി.പി. ചന്ദ്രന് നായര്‍ ചൊള്ളാനിക്കല്‍, കെ.ആര്.ശ്രീനിവാസന് കുന്നുംപുറത്ത്, എം.സി. ബേബി മനയാനി, കെ.എം. ജോസഫ് കല്ലറയ്ക്കല്‍, തോമസ് ഉഴുന്നാലില്‍, കെ.എം. മാത്യു തറപ്പേല്‍, ജേക്കബ് അല്‍ഫോന്‍സ ദാസ് മുണ്ടയ്ക്കല്‍, സോണി ടി. മൈക്കിള്‍ തെക്കേല്‍, അവിര ജോസഫ് തുരുത്തിക്കര, സി.ബി. ദാസപ്പന് മങ്ങരപ്പള്ളി, ലിനു കുര്യന് മഞ്ഞക്കുന്നേല്‍, എത്സ സന്തോഷ് മണര്‍കാട്ട്, തനുജമ്മ ജോണ്‍സി വരാച്ചേരില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.