പാലാ രൂപത ബൈബിള്‍ കണ്വന്ഷന് പന്തല്‍ കാല്‍നാട്ടുകര്‍മം ഇന്ന്
1374268
Wednesday, November 29, 2023 12:55 AM IST
പാലാ: ഡിസംബര്‍ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം ഇന്നു വൈകുന്നേരം നാലിന് കണ്വന്ഷന് നടക്കുന്ന പാലാ സെന്റ തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാല്‍നാട്ട് കര്‍മം നിര്‍വഹിക്കും.
പ്രോട്ടോ സിഞ്ചെല്ലൂസ് ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര് തുടങ്ങിയവര്‍ പങ്കെടുക്കും.
മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. കുര്യന് മറ്റം, ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.