"തുഷാരം' പൂര്‍വ വിദ്യാര്‍ഥി സംഗമം
1374265
Wednesday, November 29, 2023 12:55 AM IST
മരങ്ങാട്ടുപള്ളി: 46 വര്‍ഷം മുന്‍പ് ഒന്നിച്ചിരുന്ന കലാലയ മുറ്റത്ത് അവര്‍ വീണ്ടും ഒന്നിച്ചു തുഷാരമെന്ന പേരില്‍. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ 1966-67 എസ്എസ്എല്‍സി ബാച്ചിലെ എബി ഡിവിഷനുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളാണ് ഒത്തുചേര്‍ന്നത്.
ഈ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന ടി. കെ. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. ഐക്കഫ് അഖിലേന്ത്യ അഡൈ്വസറി ബോര്‍ഡ് മെംബര്‍ ജോസ് മാത്യു, സ്കൂള്‍ ഹെഡ്മാസ്റ്റര് സി.എ. സണ്ണി, ബി. സന്തോഷ്കുമാര്‍, സെലിന്ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അധ്യാപക, അനധ്യാപകരെ പൊന്നടയണിയിച്ച് ആദരിച്ചു. സെബാസ്റ്റ്യന്‍ ചാര്ത്താംകണ്ടം, ബേബി മറ്റത്തില്‍, ലാലുപോള്‍, മാത്യു ടി. ഏബ്രാഹം ജോസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.