ഭരണഘടനാ ദിനാചരണം
1374263
Wednesday, November 29, 2023 12:42 AM IST
പാലമ്പ്ര: ഭരണഘടനാദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ ഭരണഘടന (അസൽ പകർപ്പ്) സ്കൂളിൽ എത്തിച്ചു.
ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, സാമൂഹ്യശാസ്ത്ര ക്ലബ് ഇൻ -ചാർജ് സിസ്റ്റർ ഷൈനി ജോസഫ് എന്നിവർ സ്കൂളിൽ ഭരണഘടന ഏറ്റുവാങ്ങി. യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഭരണഘടന മനസിലാക്കുവാൻ അവസരം നൽകുകയും ഭരണഘടന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.