റോഡ് ഉദ്ഘാടനം ചെയ്തു
1374261
Wednesday, November 29, 2023 12:39 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത പിപി റോഡ് - മനോകോട്ടേജ് റോഡിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, പൊൻകുന്നം സെയ്ദ് , ഡോ. ജോസ് സി. മാത്യു, ഡോ. രാധാകൃഷ്ണൻ, പി.എ. റിയാസ് എന്നിവർ പ്രസംഗിച്ചു.