തീർഥാടക വാഹനം മറിഞ്ഞു
1374257
Wednesday, November 29, 2023 12:39 AM IST
എരുമേലി: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെയാണ് സംഭവം.
മുണ്ടക്കയം റോഡിൽ മഞ്ഞളരുവി ഭാഗത്തുവച്ച് അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും റോഡ് സേഫ് സോൺ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.