താക്കോൽദാനം നാളെ
1374256
Wednesday, November 29, 2023 12:39 AM IST
മുണ്ടക്കയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വ സുവർണ ജൂബിലിയുടെ ഭാഗമായി നിർമിച്ച നൽകുന്ന വീടിന്റെ താക്കോൽദാനം നാളെ നടക്കും. രാവിലെ 10.30ന് വണ്ടൻപതാലിൽ നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ വീടിന്റെ താക്കോൽദാനം നിർവഹിക്കും.
ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിനു മറ്റക്കര, നൗഷാദ് ഇല്ലിക്കൽ, റോയ് കപ്പിലുമാക്കൽ, ബെന്നി ചേറ്റുകുഴി, സെബാസ്റ്റ്യൻ ചുള്ളിത്തറ, വി.ടി. അയൂബ്ഖാൻ തുടങ്ങി നിരവധി പ്രമുഖർ പ്രസംഗിക്കും.