വാർഷിക ഉദ്ഘാടനവും സ്മാരക പുരസ്കാര വിതരണവും
1374255
Wednesday, November 29, 2023 12:39 AM IST
ചിറക്കടവ്: വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ വാർഷിക ഉദ്ഘാടനവും കെ. ശങ്കരനാരായണപിള്ള സ്മാരക പുരസ്കാര വിതരണവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. കാനം ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.
35 വർഷമായി ബാലസാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന 75ലേറെ പുസ്തകങ്ങൾ രചിച്ച ഉല്ലല ബാബുവിനാണ് ശങ്കരനാരായണപിള്ള സ്മാരക പുരസ്കാരം നൽകിയത്. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും സമ്മാനിച്ചു.
പി.സി. ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ദേവസ്വം പ്രസിഡന്റ് ടി.പി. രവീന്ദ്രൻ പിള്ള, സെക്രട്ടറി പി.ജി. രാജു, ഫൗണ്ടേഷൻ സെക്രട്ടറി അജീഷ് രാമനാഥൻ പിള്ള, സതീഷ് ആലപ്പുഴ, രതീഷ് നാരായണൻ, മിഥുൻരാജ് എന്നിവർ പ്രസംഗിച്ചു.