ചെത്തിപ്പുഴയില്‍ സൗജന്യ കൃത്രിമക്കാല്‍ വിതരണ ക്യാമ്പ്
1374178
Tuesday, November 28, 2023 3:46 AM IST
ചങ്ങനാശേരി: റോട്ടറി ക്ലബ് ഓഫ് ചങ്ങനാശേരിയുടെ ആഭിമുഖ്യത്തിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കൃത്രിമക്കാല്‍ വിതരണ ക്യാമ്പ് ചലനം ആരംഭിച്ചു.
ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മൂപ്പതില്ച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങ് ക്ലബ് കൊല്ലം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. സുമിത്രന് ഉദ്ഘാടനം ചെയ്തു. റോട്ടറി ജയ്പുര്‍ ലിംബ് ജില്ലാ ചെയര്മാന് കൃഷ്ണന് ജി. നായര്‍ പ്രോജക്ട് വിശദീകരണം നടത്തി.
200ല്‍പരം അര്‍ഹരായ രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പ് ആശുപത്രിയുടെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലുള്ള പ്രശസ്ത കൃത്രിമക്കാല്‍ നിര്‍മാണശാലയായ ഒഎല്ഐ ഇന്ത്യയിലെ വിദഗ്ധരാണ് ജയ്പുര്‍ കൃത്രിമക്കാല്‍ നിര്‍മിച്ചു നല്‍കുന്നത്.
കെ.ജെ. ലൂയിസ്, ഡോ. ജോണ്‍ ഡാനിയല്‍, ശിരീഷ് കേശവന്, കെ. ബാബുമോന്, സ്കറിയ ജോസ് കാട്ടൂര്‍, ബെന്നി വട്ടക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.