"നവകേരള സദസ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ധൂര്‍ത്ത് ’
1374176
Tuesday, November 28, 2023 3:46 AM IST
ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ധൂര്‍ത്താണെന്നും ഇതുകൊണ്ടു സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി.
യുഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30ന് ചങ്ങനാശേരിയില്‍ നടക്കുന്ന കുറ്റവിചാരണ സദസിനു മുന്നോടിയായി നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത വിലക്കയറ്റംമൂലം ജനജീവിതം ദുഃസഹമായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കോടികള്‍ ധൂര്‍ത്തടിച്ച് ആഡംബര ബസില്‍ നാടുചുറ്റുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
നിയോജകമണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യുസ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, മുഹമ്മദ് സിയാ, ബാബു കോയിപ്പുറം, കെ.എ. ജോസഫ്, സി.എം. റഹ്മത്തുള്ള, ജോര്‍ജുകുട്ടി മാപ്പിളശേരി, സി.ഡി. വത്സപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.