ഉത്സവബലി ഇന്ന് ആരംഭിക്കും
1374172
Tuesday, November 28, 2023 3:36 AM IST
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ പ്രധാനചടങ്ങായ ഉത്സവ ബലി ഇന്ന് ആരംഭിക്കും.
ഉച്ചയ്ക്ക് ഒന്നിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ഉത്സവബലി.
ആറാം ഉത്സവ ദിനമായ 29നും എട്ടാം ദിനമായ ഡിസംബർ ഒന്നിനും പതിനൊന്നാം ഉത്സവദിനമായ നാലിനും ഉത്സവ ബലിയുണ്ട്.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 7.30ന് ഓട്ടൻതുള്ളൽ, എട്ടിന് ശ്രീബലി, 10.30ന് ഭജന, 11ന് ഉടുക്കുപാട്ട്, 11.30ന് സംഗീത സദസ്, 12ന് ഭജൻസ് 12.30ന് കോലാട്ടം, ഒന്നിന് ഉത്സവബലി ദർശനം, രണ്ടിനും 2.30നും മൂന്നിനും 3.30നും നാലിനും തിരുവാതിരകളി, 4.30ന് ഭജൻസ്, അഞ്ചിന് കാഴ്ച ശ്രീബലി, 5.30ന് സംഗീത സദസ്, ആറിന് പൂത്താലം വരവ്, 6.30ന് ഭരതനാട്യം, 7.30 മുതൽ 10.30വരെ നൃത്തനൃത്ത്യങ്ങൾ, 11ന് കൂടിപൂജ വിളക്ക്.