തൃക്കാർത്തിക ദർശനത്തിന് ആയിരങ്ങളെത്തി
1374170
Tuesday, November 28, 2023 3:32 AM IST
ഉദയനാപുരം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ദർശനത്തിന് ആയിരങ്ങളെത്തി.
വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽനിന്നും പോയശേഷം തൃക്കാർത്തിക ദർശനത്തിന് നട തുറന്നപ്പോൾ ഹര ഹര മന്ത്രങ്ങൾ ഉരുവിട്ടു ദർശനത്തിനായി എത്തിയ ഭക്തരുടെ നീണ്ടനിര ഉണ്ടായിരുന്നു.
തൃക്കാർത്തിക ദർശനത്തിന് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രസാദ ഊട്ടിലും ആയിരങ്ങൾ പങ്കെടുത്തു.