കുട്ടികളുടെ ഹരിതസഭയുമായി കടുത്തുരുത്തി പഞ്ചായത്ത്
1374169
Tuesday, November 28, 2023 3:32 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ നടന്നു. പഞ്ചായത്തിലെ 17 സ്കൂളുകളില്‍ നിന്നായി 170 തിലധികം കുട്ടികള്‍ പങ്കെടുത്തു. ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുത്ത ഗ്രീന്‍ അംബാസഡര്‍മാരായിരുന്നു ഹരിതസഭ നിയന്ത്രിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് മാലിന്യമുക്തിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ ശാന്തമ്മ രമേശന്, അസിസ്റ്റന്റ് സെക്രട്ടറി എല്‍. ബാബുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
17 സ്കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അധ്യാപകര്‍ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സ്വീകരിച്ചു.