യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
1374168
Tuesday, November 28, 2023 3:27 AM IST
തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ ജിത്തുരാജ് (30), വൈക്കപ്രയാർ അന്‍പതില്‍ അമൽ ഷാജി (26) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് സെപ്റ്റംബർ രണ്ടിന് രാത്രി എട്ടോടെ വടയാർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് ടൗ ണിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ടൗണിൽ രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഇവർ സംഘം ചേർന്ന് മർദിക്കുകയും ഹെൽമറ്റ്, കമ്പിവടി എന്നിവകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
മുൻവിരോധത്തെത്തുടർന്നായിരുന്നു ആക്രമണം. യുവാവിന്റെ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് കേസെടുക്കുകയും തുടരന്വേഷണത്തിൽ ഇവരെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ആർ. ജിജു, എസ്ഐ ടി.ആർ. ദീപു , സിപിഒമാരായ ഗിരീഷ്, എൻ.എസ്. സജീവ്, ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.